ആക്​ഷൻ രംഗങ്ങളുമായി വിക്രമിന്റെ ‘ധ്രുവനച്ചത്തിര൦’. പുതിയ ടീസർ പുറത്തിറങ്ങി

Tuesday, June 5, 2018

ഗൗതം മേനോന്റെ സംവിധാനത്തില്‍ വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിര’ത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ആക്​ഷൻ രംഗങ്ങളും മേക്കിങ് സ്റ്റൈലും ടീസറിനെ വ്യത്യസ്തമാക്കുന്നു. ചിത്രത്തിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രമെത്തുന്നത്.

വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകന്റെ ശബ്ദസാനിധ്യമാണ് മറ്റൊരു ആകർഷണം. ടീസറിൽ വിനായകനെ കാണിക്കുന്നില്ല.

ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. റിഥു വർമയാണ്​ വിക്രമി​​​െൻറ നായികാ വേഷത്തിൽ അഭിനയിക്കുന്നത്​. വിക്രത്തെ കൂടാതെ സിമ്രാൻ, പാർഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി എന്നിവരെയും കാണാം.

വിനായകനാണ് വില്ലനായെത്തുന്നത്. മലയാളിയായ ജോമോൻ ടി. ​ജോണാണ്​ ചിത്രത്തി​​​െൻറ ഛായാഗ്രഹകൻ.

×