Advertisment

ഹൈസ്‌കൂള്‍ കുട്ടിയായി ഡോറ, കൂടെ ബുജിയും - ഡോറയുടെ പ്രയാണം സിനിമയാകുന്നു. ട്രെയിലര്‍ കാണുക ..

author-image
ഫിലിം ഡസ്ക്
Updated On
New Update

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഡോറ. ഡോറയ്ക്ക് കൂട്ടിന് ബുജി എന്ന ഒരു കുരങ്ങനുമുണ്ട്. തന്റെ പാടുന്ന ബാക്ക് പാക്കും തൂക്കി ബുജിയുമൊത്ത് ഡോറ യാത്രകള്‍ പോകും. അങ്ങനെ യാത്രക്കിടെ ഡോറയ്ക്കുണ്ടാവുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കുന്നതിലൂടെ കുട്ടികള്‍ക്കും പലതും പഠിക്കാനാകും.

Advertisment

publive-image

ഇപ്പോഴിതാ 'ഡോറയുടെ പ്രയാണ'ത്തിന്റെ അതേ തീമിൽ ഒരു ഹോളിവുഡ് സിനിമ വരികയാണ്. 'ഡോറ ആൻഡ് ഡി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ് എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ട്രെയ്‌ലറിന്റെ റിലീസ് ഈയിടെ നടന്നു.

സിനിമയിലെത്തുമ്പോഴേക്കും ഡോറ അല്പം കൂടി വളർന്നിട്ടുണ്ട്. ഹൈസ്‌കൂളിൽ പഠിക്കുകയാണ് ഡോറയിപ്പോൾ. കുട്ടിക്കാലം കാട്ടിനുള്ളിൽ ചെലവിട്ട ഡോറ പട്ടണത്തിലെ ഹൈസ്‌കൂളിൽ പഠിക്കാനെത്തുന്നതും അവിടെ വെച്ച് അവളെ ഒരാൾ തട്ടിക്കൊണ്ടു പോവുന്നതും, തുടർന്ന് അവൾ ഒരു യാത്ര പുറപ്പെടുന്നതും ഒക്കെയാണ് സിനിമയുടെ കഥ.

ജെയിംസ് ബോബിൻ ആണ് ഡോറാ ആൻഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ് എന്ന പേരിൽ ഡോറയെ ബിഗ് സ്‌ക്രീനിലേക്കെത്തിക്കുന്നത്. ഇസബെല്ലാ മോനെർ ആണ് ഡോറയായി അഭിനയിക്കുന്നത്. പാരാമൗണ്ട്, വാൾഡൻ, നിക്ക് മൂവീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

 

Advertisment