ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കില്‍ ദുല്‍ഖര്‍, മഹാനടിയുടെ ടീസര്‍ ഹിറ്റാകുന്നു

Monday, April 16, 2018

ജമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം മഹാനടിയുടെ ടീസര്‍ ഹിറ്റാകുന്നു. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നത്. നാഗ് അശ്വിനാണ് സംവിധാനം ചിത്രം ചെയ്യുന്നത്.

മഹാനദിയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദുല്‍ഖര്‍ എത്തുന്നത്. നേര്‍ത്ത മീശയും വെട്ടിയൊതുക്കിയ ചുരുണ്ട മുടിയുമായി ദുല്‍ക്കറിന്റെ പഴയകാല ലുക്ക് ശ്രദ്ധ നേടുകയാണ്.

പഴയകാല നടി സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കിയുളള ചിത്രത്തില്‍ കീര്‍ത്തില സുരേഷാണ് സാവിത്രിയെ അവതരിപ്പിക്കുന്നത്. അനുഷ്‌ക ഷെട്ടി, സാമന്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

×