Advertisment

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സോനം കപൂര്‍ ആണ് നായിക. അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദ്യുമ്‌നന്‍ സിങ് ആണ് തിരക്കഥ ഒരുക്കുന്നത്.

Advertisment

ഒരു ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പശ്ചാത്തലത്തില്‍ നീല നിറത്തിലുള്ള ജീന്‍സ് ഷര്‍ട്ട് ധരിച്ച് ദുല്‍ഖറും സോനവും പരസ്പരം നോക്കിനില്‍ക്കുന്നതായാണ് പോസ്റ്ററില്‍.

publive-image

2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ഒരു ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന കാലത്ത് നടക്കുന്ന പ്രണയകഥയാണ് സിനിമയ്ക്കാധാരം.

സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രശസ്ത കളിക്കാരനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറും വേഷമിടുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തീയേറ്ററുകളിലെത്തും.

 

Advertisment