Advertisment

നരകസൂരന്‍ വിവാദം: ഗൗതം മേനോനെ ഉന്നംവച്ച് അരവിന്ദ് സ്വാമിയുടെ ട്വീറ്റ്

author-image
admin
New Update

പുതിയ ചിത്രമായ നരകസൂരനുമായി ബന്ധപ്പെട്ട് യുവസംവിധായകൻ കാർത്തിക് നരേനും ഗൗതം മേനോനും തമ്മിലുള്ള തർക്കം തമിഴിൽ രൂക്ഷമാകുകയാണ്. ഇപ്പോഴിതാ ഗൗതം മേനോനെ ഉന്നംവച്ച് അരവിന്ദ് സ്വാമി രംഗത്ത് വന്നിരിക്കുയാണ്.

Advertisment

കാര്‍ത്തിക് സംവിധാനം ചെയ്യുന്ന നരകസൂരന്‍ നിര്‍മിക്കുന്നത് ഗൗതം മേനോന് പങ്കാളിത്തമുള്ള ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്സാണ്. തന്റെ സിനിമയ്ക്കായി ഗൗതം മേനോന്‍ ഇപ്പോള്‍ പണം മുടക്കുന്നില്ലെന്നായിരുന്നു കാര്‍ത്തികിന്റെ പരാതി.

publive-image

ചിത്രത്തില്‍ നായകനായി എത്തുന്ന അരവിന്ദ് സാമി ഉൾപ്പടെയുള്ള താരങ്ങൾക്ക് ഗൗതം മേനോൻ പ്രതിഫലം നൽകിയിട്ടില്ലെന്നും എന്നിട്ട് പോലും അരവിന്ദ് സാമി ഡബ്ബിങിന് സഹകരിച്ചെന്നും കാർത്തിക് വെളിപ്പെടുത്തിയിരുന്നു.

'അതെ, നമ്മളെല്ലാം ചില കാര്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മറ്റുള്ളവരോട് നാമെന്താണ് ചെയ്യുന്നത് എന്നറിയാനുള്ള രണ്ട് കണ്ണുകള്‍, സത്യം കേള്‍ക്കാനുള്ള രണ്ട് ചെവികള്‍, എപ്പോഴാണ് നമുക്ക് പിഴവു പറ്റുന്നതെന്ന് നമ്മളോടു പറയുന്ന മനഃസാക്ഷി, നമ്മുടെ പിഴവുകളും പശ്ചാത്താപങ്ങളും സ്വീകരിക്കാനുള്ള ഒരു ജോഡി എന്തോ ഒന്ന്... അതിനു പകരം പൂര്‍ത്തികരിക്കാനാവാത്ത കാര്യങ്ങളുടെ പട്ടിക വലുതാക്കുകയാണ് നാം.'-അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു.

Advertisment