Advertisment

വിജയ്‌ സൂപ്പര്‍ നടനും താരവുമാണ്. സഹജീവികളോട് കരുണയുള്ള, ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ് - സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

ടന്‍ വിജയ്‌ സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണെന്ന്‍ ഹരീഷ് പേരടി. സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ് വിജയ് എന്നും നടന്‍ സിദ്ദിഖിന് മറുപടിയായി ഹരീഷ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ്, ‘മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. എന്നാൽ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’ എന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ്‌ ഹരീഷിന്റെ കുറിപ്പ്.

‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സൂപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്...

സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ... സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്.’ - ഹരീഷ് തന്റെ കുറിപ്പില്‍ പറയുന്നു.

ഹരീഷ് പേരടി വിജയ്‌യുടെ വില്ലനായി മെർസൽ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

Advertisment