തന്‍റെ സൗന്ദര്യത്തിന്‍റെയും മുടിയുടെയും രഹസ്യം അമ്മയുടെ ചില പൊടിക്കൈകള്‍ – ജാന്‍വി പറയുന്നു

ഫിലിം ഡസ്ക്
Saturday, August 4, 2018

നടി ശ്രീദേവിയെപ്പോലെ തന്നെ സുന്ദരിയാണ് മകള്‍ ജാന്‍വി കപൂറും. അമ്മയുടെ തനിപ്പകര്‍പ്പാണ് ജാന്‍വിയെന്നാണ് ബിടൗണിലെ സംസാരം. തന്റെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം അമ്മയുടെ ചില പൊടിക്കൈകളാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ജാന്‍വി.

ചര്‍മവും മുടിയും കാത്തു സൂക്ഷിക്കാന്‍ അമ്മയുടെ വക ചില വിദ്യകളുണ്ടെന്നു പറയുകയാണ് ജാന്‍വി. ശ്രീദേവി വീട്ടില്‍ തയ്യാറാക്കുന്ന നാടന്‍ എണ്ണയാണ് തന്‌റെ അഴകാര്‍ന്ന മുടിയുടെ രഹസ്യം. ഉണക്കിയ ചില പുഷ്പങ്ങളും നെല്ലിക്കയും ഒക്കെ ഉപയോഗിച്ചാണ് എണ്ണ തയ്യാറാക്കുന്നത്.

മൂന്നു ദിവസം കൂടുമ്പോള്‍ തനിക്കും സഹോദരി ഖുഷിക്കും അമ്മ ഓയില്‍ മസാജ് ചെയ്തു തരാറുണ്ടായിരുന്നുവെന്നും ജാന്‍വി പറയുന്നു. കൂടാതെ ധാരാളം ഭക്ഷണ സാധനങ്ങളും താന്‍ മുടിയില്‍ പുരട്ടിയിരുന്നുവെന്ന് ജാന്‍വി പറയുന്നു. മുട്ടയും ബിയറും ഉലുവയുമൊക്കെ അവയില്‍ ചിലതാണ്.

ചര്‍മ സൗന്ദര്യം നിലനിര്‍ത്തുന്നതിലും അമ്മ ചില വഴികള്‍ പറഞ്ഞുനിന്നിരുന്നു. ധാരാളം പഴങ്ങള്‍ ഭക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ഉള്‍പ്പെടുത്തുക എന്നതായിരുന്നു അത്. രാവിലെ ബ്രേക്ഫാസ്റ്റില്‍ നിന്നു ബാക്കിവന്ന സ്‌ട്രോബറിയോ മറ്റു പഴങ്ങളോ ഒക്കെ മുഖത്തു പേസ്റ്റാക്കിയോ മറ്റോ പുരട്ടാറുണ്ട് – ജാന്‍വി പറഞ്ഞു.

×