അതീവ ഗ്ലാമറില്‍ ജാൻവി, വോഗ് മാസികയ്ക്കായുള്ള ഫോട്ടോഷൂട്ട് വിഡിയോ

Saturday, June 2, 2018

ദഡക് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട് വിഡിയോ പുറത്ത്. അതീവ ഗ്ലാമറിലാണ് ജാൻവി വീഡിയോയില്‍. ജൂണിൽ പുറത്തിറങ്ങുന്ന മാസികയുടെ കവര്‍ ചിത്രം കൂടിയാണ് താരം.

മുംബൈയിലെ ഡോം ഇന്റർകോണ്ടിനെന്റൽ മറൈൻഡ്രൈവിൽ ആയിരുന്നു ഫോട്ടോഷൂട്ട്. ജാന്‍വിയുടെ ആദ്യത്തെ മാഗസിൻ കവർ ഫോട്ടോഷൂട്ടും അമ്മ ശ്രീദേവിയ്ക്കൊപ്പമായിരുന്നു. അന്ന് പീപിള്‍ മാഗസിനു വേണ്ടിയായിരുന്നു അമ്മയും മകളും ഒന്നിച്ചു ഫോട്ടോഷൂട്ട് നടത്തിയത്.

വോഗ് മാഗസിനിൽകൂടി അമ്മയ്ക്കൊപ്പം ഫോട്ടോഷൂട്ട് ചെയ്യണമെന്നതും ജാന്‍വിയുടെ ആഗ്രഹമായിരുന്നു. എന്നാൽ അതിനിടെയാണ് താരത്തിന്റെ വിയോഗമുണ്ടായത്.

×