Advertisment

ശ്രീദേവി ബംഗ്ലാവിനെക്കുറിച്ച് പ്രതികരിക്കാതെ വേദി വിട്ട് ജാന്‍വി, ബഹളം വച്ച് മാനേജര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രിയ വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങള്‍ ആരംഭിച്ചതാണ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.

Advertisment

publive-image

ശ്രീദേവി ബംഗ്ലാവിനെക്കുറിച്ച്  ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറിന്റെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിക്കുന്നത്. ഒരു പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജാന്‍വിയോട് ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ആരാഞ്ഞു.

എന്നാല്‍ ചോദ്യം മനസ്സിലാകാതിരുന്ന ജാന്‍വി അല്‍പ്പനേരം പകച്ചു നിന്നു. ഇതിനിടെ ജാന്‍വിയുടെ മാനേജര്‍ ബഹളം വയ്ക്കുകയും പിന്നീട് ജാന്‍വിയോട് വേദി വിട്ട് പോകണമെന്ന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിക്കാനാകാതെ ജാന്‍വി അവിടെ നിന്നും പുറത്ത് പോയി.

മലയാളിയായ പ്രശാന്ത്  മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം.

Advertisment