Advertisment

മേയ്ക്കപ്പില്ലാത്ത തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് കാജല്‍. ഒപ്പം നല്ലൊരു സന്ദേശവും. ഏറ്റെടുത്ത് ആരാധകര്‍ 

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യന്‍ താരസുന്ദരി കാജൽ അഗർവാളിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് കാജൽ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

Advertisment

മേക്കപ്പില്ലാത്ത ചിത്രത്തിനൊപ്പം നല്ലൊരു സന്ദേശവും താരം പങ്കുവെച്ചു.

publive-image

‘സ്വന്തം സൗന്ദര്യത്തില്‍ ഭ്രമിക്കുന്നവരെയാണ് ഇന്ന് എവിടെയും കാണാന്‍ സാധിക്കുന്നത്. ഒന്നുകില്‍ നമ്മള്‍ ആ കൂട്ടത്തില്‍ ചേരാന്‍ നോക്കും അല്ലെങ്കില്‍ അതില്‍ നിന്നും പുറന്തള്ളപ്പെടും. നമ്മള്‍ ആരാണെന്ന യാഥാര്‍ഥ്യത്തെ സ്വീകരിക്കുമ്പോഴാണ് യഥാര്‍ഥ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്.

publive-image

മെയ്ക്കപ്പിന് നമ്മുടെ ബാഹ്യ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാല്‍ അതിനു നമ്മുടെ വ്യക്തിത്വം നിര്‍ചിക്കാനാവില്ല. യഥാർഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതലാണ്. സൗന്ദര്യ വർധക വസ്തുകൾക്ക് ഒരുപാട് പണം പലരും മുടക്കാറുണ്ട്. എന്നാൽ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത്’ – കാജൽ ചിത്രത്തിനൊപ്പം കുറിച്ചു.

 

Advertisment