Advertisment

കങ്കണ വഞ്ചിക്കുകയായിരുന്നു. മണികര്‍ണികയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. ഒടുവില്‍ സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി - കങ്കണയ്ക്കെതിരെ ആദം ജോണ്‍ നായിക

author-image
ഫിലിം ഡസ്ക്
Updated On
New Update

ടി കങ്കണ റണാവത്തിനെതിരെ സംവിധായകന്‍ കൃഷ് ജഗര്‍ലാമുഡി രംഗത്ത് വന്നതിന് പിന്നാലെ കങ്കണയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നടി മിഷ്ടിയും. പൃഥ്വിരാജ് നായകനായ ആദം ജോണിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മിഷ്ടി.

Advertisment

'മണികര്‍ണിക; ദ ക്വീന്‍ ഓഫ് ഝാന്‍സി'യില്‍ മിഷ്ടിയും അഭിനയിച്ചിരുന്നു. കങ്കണ തന്നെ വഞ്ചിച്ചുവെന്നും അവര്‍ക്ക് പ്രധാന്യം ലഭിക്കാന്‍ സഹതാരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിച്ചുരുക്കിയെന്നും മിഷ്ടി ആരോപിക്കുന്നു.

publive-image

നിര്‍മാതാവ് കമല്‍ ജെയ്ന്‍ ആണ് മണികര്‍ണികയിലേക്ക് എന്നെ ക്ഷണിച്ചത്. കാശിബായി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത് എന്ന് എന്നോട് പറഞ്ഞു.തുടക്കത്തില്‍ തന്നെ ഈ വേഷത്തോട് എനിക്കൊരു താല്‍പര്യം തോന്നിയിരുന്നില്ല. ഇത്രവലിയൊരു സിനിമയില്‍ സഹനടിയായി അഭിനയിക്കുന്നതു തന്നെയായിരുന്നു അതിന് കാരണം.

എന്നാല്‍ നായികയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുണ്ടെന്നും അതുകൂടാതെ അത്യുഗ്രന്‍ സംഘട്ടന രംഗങ്ങളും ഉണ്ടെന്നുപറഞ്ഞപ്പോള്‍ ഞാന്‍ സമ്മതം മൂളി. അപ്പോള്‍ കൃഷ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. കൃഷിന്റെ സാന്നിധ്യമായിരുന്നു എന്നെ ഒപ്പിടാന്‍ പ്രേരിപ്പിച്ചത്.

എന്നോട് പറഞ്ഞതുപോലെ തന്നെ സംഘട്ടന രംഗങ്ങളും മറ്റും ചിത്രീകരിച്ചു. ഞങ്ങള്‍ എല്ലാവരും കഠിനമായി അധ്വാനിച്ച് സിനിമയ്ക്ക് വേണ്ടതെല്ലാം നല്‍കി. റിലീസിന് നാല് ദിവസം മുമ്പാണ് സിനിമ മുഴുവനായി കാണുന്നത്. സത്യത്തില്‍ ഞെട്ടിപ്പോയി.

അഭിനയിച്ചതില്‍ മൂക്കാലും സിനിമയില്‍ ഇല്ല. പ്രദര്‍ശനത്തിന് ശേഷം പൂര്‍ണ നിരാശയിലായിരുന്നു. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോളാണ് ഇതിന് പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങള്‍ എന്തുകൊണ്ട് നീക്കം ചെയ്തുവെന്ന് അവര്‍ക്ക് പറയാമായിരുന്നു-മിഷ്ടി പറഞ്ഞു.

Advertisment