Advertisment

'ആദ്യം ഇരവാദം പറഞ്ഞാണ് അവര്‍ ജയിക്കുന്നതും പലരുടെയും വിശ്വാസം പിടിച്ചു പറ്റുന്നതും. ആ സംരംഭം പൂര്‍ത്തിയായാല്‍ അവര്‍ നിങ്ങളെ പുറത്തെറിയും' - കങ്കണയ്ക്കെതിരെ തിരക്കഥാകൃത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

'മണികര്‍ണിക'യുടെ സംവിധായകന്‍ കൃഷ് ജഗര്‍ലാമുടിക്ക് പിന്നാലെ കങ്കണ റണാവത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് അപൂര്‍വ അസ്രാണി.

Advertisment

'സിമ്രാന്‍' എന്ന സിനിമയുടെ തിരക്കഥ രചിച്ചത് താനും കങ്കണയും ചേര്‍ന്നായിരുന്നുവെന്നും എന്നാല്‍ അവസാനം തന്റെ പേര് സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ കങ്കണ ശ്രമിക്കുകയായിരുന്നുവെന്ന് അപൂര്‍വ്വ ആരോപിക്കുന്നു.

publive-image

'കൃഷ് ഇപ്പോള്‍ അനുഭവിക്കുന്ന അവസ്ഥയിലൂടെ ഞാന്‍ പണ്ട് കടന്നുപോയതാണ്. സിമ്രാന്റെ തിരക്കഥ ഞാന്‍ അത്രമാത്രം അഭിനിവേശത്തോടെയാണ് എഴുതിയത്. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത കങ്കണ മറ്റുപല അഭിനേതാക്കളുടെയും കഥാപാത്രങ്ങളെ വെട്ടിമാറ്റി.

കൃഷിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ കങ്കണ ഏതറ്റം വരെയും പോലും. ഏറ്റവും ദുഖകരമായ സംഗതി എന്താണെന്നാല്‍ മാധ്യമങ്ങളും കപടസ്ത്രീപക്ഷവാദം പറയുന്നവരും നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകില്ല.

കങ്കണയുടെ കളികള്‍ ക്രൂരമാണ്. ആദ്യം ഇരവാദം പറഞ്ഞാണ് അവര്‍ ജയിക്കുന്നതും പലരുടെയും വിശ്വാസം പിടിച്ചു പറ്റുന്നതും. നിഷ്‌കളങ്കയാണെന്ന് കരുതി മറ്റുളള ജോലികളെല്ലാം മാറ്റി വച്ച് നൂറ് ശതമാനവും നിങ്ങള്‍ അവര്‍ക്ക് നല്‍കും.

എന്നാല്‍ ആ സംരംഭം പൂര്‍ത്തിയായാല്‍ അവര്‍ നിങ്ങളെ പുറത്തെറിയും. എതിര്‍ത്താല്‍, മാധ്യമങ്ങളെ ഉപയോഗിച്ച് നിങ്ങളെ വ്യക്തിഹത്യ ചെയ്യും'- അപൂര്‍വ പറയുന്നു.

'മണികര്‍ണിക' ചിത്രത്തില്‍ നിന്ന് താന്‍ പുറത്ത് പോകാന്‍ കാരണം കങ്കണയാണെന്ന് കൃഷ് നേരത്തെ പറഞ്ഞിരുന്നു.

Advertisment