Advertisment

'ഞാന്‍ ഇപ്പോള്‍ ഭൂമിക്കും മുകളിലാണ്. സുശക്തമായ ആശയങ്ങളുടേയും വീക്ഷണങ്ങളുടെയും ദൃഢതയാര്‍ന്ന മാനുഷിക ഉത്കര്‍ഷേച്ഛയുടെയും പ്രതിരൂപമാണ് മോദിജി' - കങ്കണ 

author-image
ഫിലിം ഡസ്ക്
New Update

രേന്ദ്ര മോദിയുടെ വിജയത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടി കങ്കണ റണാവത്ത്. മോദിജിയോടൊപ്പം ഒരു രാഷ്ട്രമെന്ന നിലയ്ക്ക് മുന്നോട്ട് പോകാന്‍ നമ്മള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നും അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഇപ്പോള്‍ ഭൂമിക്കും മുകളിലാണെന്നും കങ്കണ പറയുന്നു.

Advertisment

publive-image

കങ്കണയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സുശക്തമായ ആശയങ്ങളുടേയും വീക്ഷണങ്ങളുടെയും ദൃഢതയാര്‍ന്ന മാനുഷിക ഉത്കര്‍ഷേച്ഛയുടെയും പ്രതിരൂപമാണ് മോദിജി. മഹത്ത്വത്തിന്റെ വരാനിരിക്കുന്ന സാധ്യതകളുമായി ചേര്‍ന്നു പോവാന്‍ തലയെടുപ്പുള്ള ഒരു രാഷ്ട്രത്തിനേ കഴിയൂ.

എവിടെയാണോ നമ്മളിന്ന് അവിടെനിന്ന് ശ്രേഷ്ഠമായ നാളെയിലേക്ക് സ്വപ്നം കാണാന്‍ ധീരരാവണം. മോദിജിയോടൊപ്പം ഒരു രാഷ്ട്രമെന്ന നിലയ്ക്ക് അതിനായി നമ്മള്‍ തയ്യാറെടുത്തു കഴിഞ്ഞു. അതിനെക്കാള്‍ അമൂല്യമായി മറ്റൊന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഇപ്പോള്‍ ഭൂമിക്കും മുകളിലാണ്.

 

Advertisment