സുകുമാറിന്റെ സംവിധാനത്തില്‍ മഹേഷ് ബാബുവിന്റെ ബിഗ്‌ ബജറ്റ് ചിത്രം

ഫിലിം ഡസ്ക്
Saturday, September 8, 2018

ഹേഷ് ബാബു നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഭാരത് അനെ നേനു വൻ ഹിറ്റായിരുന്നു. ശിവ സംവിധാനം ചെയ്‍ത ഭാരത് അനെ നേനുവിന് ശേഷം മഹേഷ് ബാബു നായകനാകുന്നത് മഹര്‍ഷി എന്ന ചിത്രത്തിലാണ്.

വംശി സംവിധാനം ചെയ്യുന്ന മഹര്‍ഷിക്ക് ശേഷമുള്ള മഹേഷ് ബാബുവിന്റെ സിനിമയും പ്രഖ്യാപിച്ചു. രംഗസ്ഥലം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സുകുമാര്‍ മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ഒരുക്കുന്നത്.

വലിയ ബജറ്ററിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോള്‍ സുകുമാര്‍. രാജ്യത്തെ പ്രമുഖ സാങ്കേതികപ്രവര്‍ത്തകരാകും ചിത്രത്തിന്റെ അണിയറയില്‍. മഹര്‍ഷി ചിത്രീകരണം പൂര്‍ത്തിയാലുടൻ പുതിയ ചിത്രം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.

×