Advertisment

മോദിയുടെ കടുത്ത ആരാധികയാണെന്നറിയിച്ചതിനു തൊട്ടുപിന്നാലെ മോദിയെ കാണാന്‍ കങ്കണയെത്തി

author-image
admin
New Update

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് പറഞ്ഞ ബോളിവുഡ് നടി കങ്കണ റണാവത്ത് മോദിയെ നേരില്‍ക്കണ്ടു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയും ഒപ്പമുണ്ടായിരുന്നു.

Advertisment

publive-image

ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് കങ്കണ മോദിയുടെ ആരാധികയാണെന്ന് പറഞ്ഞത്. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് കൃത്യമായ മാതൃകാ വ്യക്തിത്വങ്ങള്‍ വേണം. അതായത്, സാധാരണ മനുഷ്യര്‍ നേടുന്ന വിജയങ്ങളാണ് എന്നെപ്പോലുള്ള സാധാരണ വ്യക്തിത്വങ്ങള്‍ക്ക് പ്രചോദനമാകുന്നത്.

ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്. ഇത് മോദിയുടെ വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണെന്ന് പറയാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം- കങ്കണ വ്യക്തമാക്കി.

താന്‍ മതത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ദേശീയവാദിയാണ്. രാജ്യസ്‌നേഹമില്ലാത്ത ഒരാളെ ഒരിക്കലും സ്‌നേഹിക്കാന്‍ കഴിയില്ലെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

Advertisment