Advertisment

'മീ ടൂ': തന്റെ പിതാവ് ജതിന്‍ദാസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി നടി നന്ദിതാദാസ്

author-image
ഫിലിം ഡസ്ക്
New Update

മീ ടൂ ക്യാമ്പയിനിലൂടെ തന്റെ പിതാവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി നടിയും സംവിധായകയുമായ നന്ദിതാദാസ്. പദ്മഭൂഷണ്‍ ജേതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരെയാണ് പേപ്പര്‍ നിര്‍മാണ കമ്പനിയുടെ കോ ഫൗണ്ടര്‍മാരില്‍ ഓരാളായ നിഷാ ബോറായെന്ന യുവതി ആരോപണവുമായി രംഗത്തെത്തിയത്.

Advertisment

publive-image

ജതിന്‍ദാസ് പതിനാല് വര്‍ഷം മുന്‍പ് അയാളുടെ സ്റ്റുഡിയോയിൽ വെച്ച് തനിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി വെളിപ്പെടുത്തിയത്‌.

മീ ടൂ ക്യാമ്പയിനെ ശക്തമായി പിന്തുണക്കുന്നയാളെന്ന നിലയില്‍ ആരോപണം ഉന്നയിച്ച യുവതിക്കൊപ്പം തോളാട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നൂവെന്നാണ് നന്ദിത ഫെയിസ്ബുക്കില്‍ കുറിച്ചത്. ആണിനും പെണ്ണിനും സുരക്ഷിതമായി തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകണം.

പക്ഷേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് അത് ശരിയാണെന്ന് ഉറപ്പു വരുത്തണം. തെറ്റായ ആരോപണങ്ങള്‍ ഈ കാമ്പയിന്റെ ഗൗരവം നഷ് ടപ്പെടുത്തുമെന്നും ഓര്‍ക്കണം-നന്ദിത പറയുന്നു.

എന്നാല്‍ ജിതിന്‍ദാസ് ആരോപണം നിഷേധിച്ചിട്ടുണ്ട്.

Advertisment