Advertisment

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ അടുത്ത സീസണ്‍ ഉടന്‍.. നയന്‍താര അവതാരകയാകും ?

author-image
ഫിലിം ഡസ്ക്
New Update

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ തമിഴ് മൂന്നാം പതിപ്പില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര അവതാരകയായി എത്തുമെന്ന് വാര്‍ത്തകള്‍. കളേഴ്‌സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കൂ - എന്ന ഒരു ട്വീറ്റ് കളേഴ്സ് തമിഴ് ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ നയന്‍താര ബിഗ്‌ ബോസില്‍ അവതാരകയാകുമെന്ന വാര്‍ത്തകള്‍ വന്നത്.

Advertisment

publive-image

അതേസമയം മുന്‍ ബിഗ്‌ബോസ് പതിപ്പുകളിലെ പോലെ കമല്‍ഹാസന്‍ തന്നെ അവതാരകനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമല്‍ഹാസന്‍ അവതരിപ്പിച്ച മുന്‍ ബിഗ് ബോസ് സീസണുകള്‍ വലിയ വിജയമായിരുന്നു. പക്ഷേ നിലവില്‍ അദ്ദേഹം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ നയന്‍താരയെത്തുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

 

Advertisment