Advertisment

'എത്രമാത്രം പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് നയന്‍താര ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് എന്നതില്‍ അവരോട് ആരാധനയുണ്ട്' - വിശദീകരണവുമായി രാധാരവി

author-image
ഫിലിം ഡസ്ക്
Updated On
New Update

യന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ നയന്‍താരയെയും പൊള്ളാച്ചി പീഡനക്കേസിലെ ഇരകളെയും അധിക്ഷേപിക്കുന്ന തരത്തില്‍ നടന്‍ രാധാ രവി സംസാരിച്ചിരുന്നു. ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാധാ രവി.

Advertisment

publive-image

'ഞാന്‍ നയന്‍താരയെ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ശിവകാര്‍ത്തികേയനെ കാണാന്‍ വേണ്ടി പോയതാണ്. അവിടെ നയന്‍താരയും ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ആരാധകനാണ്. ആരാധകന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എത്രമാത്രം പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് അവര്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല.

ഞാന്‍ പെണ്ണുങ്ങളെ പറ്റി മോശമായി പറയും എന്നാണ് പൊതുവെ സംസാരം. എന്നാല്‍ മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലത് പറയാറില്ല. ആ സിനിമയുടെ പ്രമോഷന്‍ ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോള്‍ പോയതാണ്. നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടല്ല. എം.ജി.ആര്‍ രജനികാന്ത് എന്ന മഹാരഥന്‍മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നാണ് ഞാന്‍ പറഞ്ഞത്.

നയന്‍താര രണ്ടു വഴിയില്‍ സഞ്ചരിക്കുന്ന ഒരാളാണ്. ഒരു വശത്ത് കൊലയുതിര്‍ കാലം പോലെ ഒരു സിനിമ ചെയ്യുന്നു മറ്റൊരിടത്ത് സീതയായി അഭിനയിക്കുന്നു. പണ്ട് കാലത്തെ നടിമാര്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നവരാണ്. കെ.ആര്‍ വിജയയെപ്പോലുള്ളവരാണ് സീതയുടെ കഥാപാത്രം ചെയ്യുന്നത്. നയന്‍താര രണ്ടും ഒരേ സമയത്ത് രണ്ടും ചെയ്യുന്നു. അതിനെ അഭിനന്ദിക്കുന്നു  എന്നാണ് ഉദ്ദേശിച്ചത്.

ഞാന്‍ ഒരുപാട് സിനിമകളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട് നായകനായും. പണ്ടുകാലത്ത് മാധ്യമങ്ങള്‍ ഇത്ര ശക്തമായിരുന്നില്ല. ഇതെല്ലാം കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളാണ്. വണക്കം ചൊല്ലിയാല്‍ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്' - രാധാ രവി പറഞ്ഞു.

Advertisment