Advertisment

നടിമാര്‍ വേശ്യകളേക്കാള്‍ തരം താഴ്ന്നവരാണ്. അവര്‍ നിര്‍മാതാക്കള്‍ക്ക് പിറകെ പോകുന്നു. ചിലര്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാരെ വശീകരിക്കുന്നു - വിമര്‍ശനങ്ങളുമായി നിർമാതാവിന്റെ ഭാര്യ

author-image
admin
New Update

നടിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രശസ്ത നിർമാതാവ് ജ്ഞാനവേല്‍ രാജയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ നേഹ ജ്ഞാനവേല്‍. ട്വിറ്ററിലൂടെയാണ് നേഹയുടെ പ്രസ്താവന.

Advertisment

'നടിമാര്‍ കുടുംബം നശിപ്പിക്കുന്നവരാണ്. അവര്‍ നിര്‍മാതാക്കള്‍ക്ക് പിറകെ പോകുന്നു. വേശ്യകളേക്കാള്‍ തരം താഴ്ന്നവരാണ്. ചില നടിമാര്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാരെ വശീകരിക്കുന്നു. അവര്‍ക്ക് വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു. എന്റെ പക്കല്‍ അത്തരത്തിലുള്ള നടിമാരുടെ പേര് വിവരങ്ങളുണ്ട്. സമയമാകുമ്പോള്‍ ഞാന്‍ പുറത്ത് വിടും' - സ്നേഹ തന്റെ ട്വീറ്റില്‍ പറയുന്നു.

publive-image

നേഹയുടെ ട്വീറ്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്. ജ്ഞാനവേല്‍ രാജയ്ക്ക് നടിമാരുമായി ബന്ധം ഉള്ളത് കൊണ്ടാണോ നേഹ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേതുടര്‍ന്ന് തന്റെ ട്വീറ്റ് നേഹ തന്നെ ഡിലീറ്റ് ചെയ്തു.

പിന്നീട് അവര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു,

'ഞാനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നവുമില്ല. കുടുംബങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാനല്ല. സ്ത്രീകള്‍ സ്ത്രീകളില്‍ നിന്ന് നേരിടുന്ന ഭീഷണികളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എന്ത് തന്നെ ആയാലും അത്തരത്തിലുള്ള സ്ത്രീകള്‍ക്ക് എന്റെ ട്വീറ്റ് ഒരു മുന്നറിയിപ്പാണ്.

എന്നാൽ ആ ട്വീറ്റ് വേറെ രീതിയിൽ പലരും വളച്ചൊടിച്ചു. എന്റെ ഭർത്താവിനെതിരെ വന്ന ചില കമന്റുകൾ വേദനിപ്പിക്കുന്നതാണ്. ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയതുകൊണ്ടാണ് ഞാൻ ആ ട്വീറ്റ് നീക്കം ചെയ്തത്. എന്ത് തന്നെ ആയാലും അത്തരത്തിലുള്ള സ്ത്രീകള്‍ക്ക് എന്റെ ട്വീറ്റ് ഒരു മുന്നറിയിപ്പാണ്'.

സൂര്യയുടെയും കാര്‍ത്തിയുടെയും ഭൂരിഭാഗം ചിത്രങ്ങള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും ജ്ഞാനവേല്‍ രാജയാണ്. അവരുടെ അച്ഛനായ നടന്‍ ശിവകുമാറിന്റെ അടുത്ത ബന്ധുകൂടിയാണ് ഇദ്ദേഹം. ഗ്രീന്‍ സ്റ്റുഡിയോ എന്ന നിര്‍മാണ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. സൂര്യ നായകനായ സിങ്കം 3 യുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് നേഹയാണ്.

Advertisment