Advertisment

പിങ്കിന്റെ തമിഴ് റീമേക്കില്‍ നസ്രിയ ഇല്ല. അജിത്തിനൊപ്പം വിദ്യ ബാലനും ശ്രദ്ധ ശ്രീനാഥും

author-image
ഫിലിം ഡസ്ക്
Updated On
New Update

മിതാഭ് ബച്ചനും തപ്‌സി പന്നുവും പ്രധാനവേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കില്‍ നസ്രിയ ഇല്ല. നേരത്തെ ഈ ചിത്രത്തില്‍ നസ്രിയ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തപ്‌സിയുടെ കഥാപാത്രത്തെ ശ്രദ്ധ ശ്രീനാഥാണ് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

അജിത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിദ്യ ബാലനും അഭിനയിക്കുന്നുണ്ട്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

2016 ല്‍ പുറത്തിറങ്ങിയ പിങ്ക് ഒരു സോഷ്യല്‍ ത്രില്ലറാണ്. അനിരുദ്ധാ റോയ് ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടി. ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

Advertisment