Advertisment

സഹായിക്കണമെന്നപേക്ഷിച്ചിട്ടും പ്രതികരിക്കാതെ സല്‍മാന്‍. ക്ഷയരോഗബാധിതയായ പൂജ ദഡ്വാളിന് സഹായവുമായി നടന്‍ രവി കൃഷ്ണനെത്തി

author-image
ഫിലിം ഡസ്ക്
New Update

ക്ഷയരോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മുന്‍കാല നടി പൂജ ദഡ്വാളിന് സഹായവുമായി ഭോജ്പുരി നടന്‍ രവി കൃഷ്ണന്‍. രവി കൃഷ്ണനും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പൂജയ്ക്ക് ചികിത്സയ്ക്ക് വേണ്ട പണം നല്‍കി.

Advertisment

publive-image

കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാനോട് തന്നെ സഹായിക്കണമെന്ന് പൂജ അപേക്ഷിച്ചിരുന്നു. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനോടൊപ്പം അവര്‍ അഭിനയിച്ചിരുന്നു. ഞാനിന്ന് ദരിദ്രയാണ്. ഒരു കപ്പ് ചായ കുടിക്കണം എങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സല്‍മാന്‍ എന്റെ അവസ്ഥ അറിഞ്ഞാല്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്'- എന്നാണ് പൂജ പറഞ്ഞത്.

ഇത് ദേശീയ മാധ്യമങ്ങളിലടക്കം ഏറെ പ്രാധാന്യത്തോടെ വാര്‍ത്തയായി വന്നെങ്കിലും സല്‍മാന്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് ഭോജ്പുരി നടന്‍ രവി കൃഷ്ണന്‍ രംഗത്തുവന്നത്. തുംസേ പ്യാര്‍ ഹോഗയ എന്ന ചിത്രത്തില്‍ പൂജയ്‌ക്കൊപ്പം രവികൃഷ്ന്‍ അഭിനയിച്ചിട്ടുണ്ട്.

രവി കൃഷ്ണനും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പൂജയ്ക്ക് ചികിത്സയ്ക്ക് വേണ്ട പണം നല്‍കി. പൂജ രവി കൃഷ്ണനോടും കൂട്ടുകാരോടും നന്ദി പറയുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ക്ഷയരോഗം പിടികൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു പൂജ.

Advertisment