Advertisment

ഇഷ്ടതാരത്തോടൊപ്പം ചിത്രമെടുക്കാന്‍ ആരാധകരുടെ മത്സരിക്കുമ്പോള്‍ നിശബ്ദനായി മാറിനിന്ന കാലിന് വൈകല്യമുള്ള യുവാവിനു മുന്നില്‍ മുട്ടുകുത്തി പ്രഭാസ്

author-image
ഫിലിം ഡസ്ക്
New Update

ഇഷ്ടതാരത്തോടൊപ്പം ചിത്രമെടുക്കാന്‍ ആരാധകര്‍ മത്സരിക്കുന്നതിനിടെ അതിനു സാധിക്കാതെ മാറി നിന്ന കാലിന് വൈകല്യമുള്ള യുവാവിന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രഭാസ് സെല്‍ഫി എടുത്തു.

Advertisment

publive-image

കഴിഞ്ഞ ദിവസം പ്രഭാസ് ആരാധകരുമായി ഹൈദരാബാദില്‍ വച്ച് ഒരു കൂടികാഴ്ച നടത്തിയിരുന്നു. അവിടെ ഇഷ്ടതാരത്തോടൊപ്പം ചിത്രമെടുക്കാന്‍ ആരാധകര്‍ പരസ്പരം മത്സരിക്കുന്നതിനിടയിലാണ് കാലിന് വൈകല്യമുള്ള ഒരു യുവാവ് പ്രഭാസിന്റെ കണ്ണില്‍ പെട്ടത്. മറ്റുള്ളവരോടൊപ്പം മത്സരിക്കാന്‍ അയാള്‍ക്ക് കഴിയാത്തതിനാല്‍ നിശബ്ദനായി പ്രഭാസിനെ ഉറ്റുനോക്കുകയായിരുന്നു.

തന്റെ അരികത്ത് വന്ന് ചിത്രമെടുക്കാന്‍ അയാള്‍ക്ക് കഴിയില്ല എന്ന് മനസ്സിലാക്കിയ പ്രഭാസ് പിന്നീട് ഒട്ടും താമസിച്ചില്ല. അയാള്‍ക്ക് അരികിലേക്ക് നടന്ന് ചെന്നു. എഴുന്നേറ്റു നില്‍ക്കാന്‍ ആ യുവാവിന് സാധിക്കില്ലെന്ന് മനസ്സിലാക്കിയ പ്രഭാസ് അയാള്‍ക്കൊപ്പം മുട്ടുകുത്തി നിന്നാണ് ചിത്രമെടുത്തത്.

എസ് എസ് രാജമൗലിയുടെ ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ നിരവധി ആരാധകരാണ് പ്രഭാസിനുള്ളത്.

Advertisment