Advertisment

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ജോര്‍ജ്ജിയയിലേക്ക്. ചേസ് സ്വീക്കന്‍സ് പൂര്‍ത്തിയാക്കി

author-image
ഫിലിം ഡസ്ക്
New Update

പ്രഭാസ് നായകവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ ചേസ് സീക്വന്‍സ് പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Advertisment

യുവിക്രിയേഷന്റെയും സംവിധായകന്റെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

publive-image

എന്നാല്‍ ഇതുവരെ പ്രഭാസ്- രാധാകൃഷ്ണ കുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഡ്‌ജെയാണ് പ്രഭാസിന്റെ നായിക.

ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ജോര്‍ജ്ജിയയിലാണ് ചിത്രീകരിക്കുക. ഏകദേശം 20 ദിവസത്തെ ഷൂട്ടിംഗിനായി പ്രഭാസും സംഘവും ഉടന്‍ തന്നെ ജോര്‍ജ്ജിയയിലേക്ക് പുറപ്പെടുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതിനിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഉഗാഡിക്ക് പുറത്തുവിടുമെന്ന സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

Advertisment