സ്റ്റൈലിഷായി ആട്ടുകസേരയില്‍ പ്രിയവാര്യര്‍ – ചിത്രങ്ങള്‍ വൈറലാകുന്നു

ഫിലിം ഡസ്ക്
Thursday, April 18, 2019

ടി പ്രിയ വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വൈറലാണ്. ആട്ടുകസേരയിലിരിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഫ്ലോറൽ ഡിസൈനിലുള്ള സ്ലീവ്ലെസ് ഫ്രോക്കാണ് പ്രിയ അണിഞ്ഞിരിക്കുന്നത്. സ്റ്റൈലാകാൻ സൺഗ്ലാസുമുണ്ട്. ആല്‍ബര്‍ട്ട് വില്യംസ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

×