പ്രിയങ്കയുടെ വളര്‍ത്തുനായ ഡയാന ചോപ്രയുടെ ഒരു ജാക്കറ്റിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

ഫിലിം ഡസ്ക്
Thursday, January 24, 2019

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വളര്‍ത്തുനായ ഡയാന ചോപ്രയുടെ ഒരു ജാക്കറ്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പ്രിയങ്കയുടെ സ്‌റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

51,6 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് ഏകദേശം 36,000 രൂപ. മോണ്‍ക്ലിയര്‍ ജാക്കറ്റ് ധരിച്ച് കിടക്കയില്‍ കിടക്കുന്ന ഡയാനയുടെ ചിത്രം പ്രിയങ്ക തന്നെയാണ് പങ്കുവച്ചത്.

ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ പ്രിയങ്കയെ വിമര്‍ശിച്ചും രംഗത്തെത്തി. ഇന്ത്യ പോലെ പട്ടിണിക്കാര്‍ ഒരുപാടുളള രാജ്യത്ത് 36000  രൂപയുടെ ജാക്കറ്റ് പട്ടിക്ക് നല്‍കിയത് ശരിയായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ യൂണിസെഫിന്റെ അംബാസിഡര്‍ കൂടിയായ പ്രിയങ്ക ഇത്തരത്തില്‍ ചെയ്തത് ശരിയായില്ലെന്നും മറ്റു ചിലര്‍ പറയുന്നു.

നേരത്തെ പ്രിയങ്ക ഉപയോഗിച്ച ബാഗിന്റെയും ഷൂവിന്റെയും വില കേട്ട് ആരാധകരുടെ കണ്ണ് തള്ളിയിരുന്നു. 3.61 ലക്ഷം രൂപയും 56,000 വുമായിരുന്നു യഥാക്രമം ബാഗിന്റയും ഷൂവിന്റെയും വില.

×