പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്ന്‍ അമേരിക്കൻ മാധ്യമത്തില്‍ ലേഖനം – പ്രതിഷേധവുമായി ബോളിവുഡ്

ഫിലിം ഡസ്ക്
Thursday, December 6, 2018

പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി അമേരിക്കൻ മാധ്യമം. ആഗോളതലത്തിൽ അഴിമതിക്കാരിയായ നടിയാണ് പ്രിയങ്കയെന്നും നിക്കിനെ ചതിയിൽപെടുത്തി വിവാഹം കഴിക്കുകയുമായിരുന്നുവെന്നുമാണ് ലേഖനത്തിൽ പറയുന്നത്. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനും പറയുന്നുണ്ട്.

പ്രിയങ്കയുടെയും നിക്കിന്റെയും യഥാർഥ സ്നേഹമോ? എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങൾ– പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്നു പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു.

എന്നാല്‍ പ്രിയങ്ക കുതന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?.

ലേഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തി. സോനം കപൂർ, അർജുൻ കപൂർ, സ്വര ഭാസ്കർ എന്നിവർ ലേഖനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. പ്രതിഷേധം കടുത്തതോടെ അവര്‍ വിവാദലേഖനം നീക്കം െചയ്യുകയും മാപ്പുപറയുകയും ചെയ്തു.

×