ആര്‍ ആര്‍ ആര്‍ – രാജമൗലിയുടെ അടുത്ത ബിഗ്‌ ബജറ്റ് ചിത്രം. രാം ചരണും ജൂനിയര്‍ എന്‍ ടി ആറും നായകന്മാര്‍. നായികയായി ആലിയ ഭട്ട്

ഫിലിം ഡസ്ക്
Thursday, March 14, 2019

ബാഹുബലിക്കു ശേഷം എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്. ആര്‍ ആര്‍ ആര്‍ എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഏകദേശം 400 കോടി രൂപയാണ് ബജറ്റ് കണക്കാക്കുന്നത്.

രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തില്‍ അഭിനയിക്കും. രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുക. അജയ് ദേവഗണും ചിത്രത്തിലുണ്ട്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിര്‍വഹിക്കും. വ്യാഴാഴ്ച്ച നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

×