Advertisment

ഉയർന്ന പ്രതിഫലം, രജനീകാന്തിനെ പിന്തള്ളി വിജയ് ഒന്നാമത് !!

New Update

മിഴ് സൂപ്പർസ്റ്റാറും ഇന്ത്യൻ മെഗാസ്റ്റാറുമായ രജനീകാന്ത്, ഒരു ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനെന്ന റിക്കാർഡ് വർഷങ്ങളായി സ്വന്തം പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുകയായിരുന്നു. അടുത്ത പൊങ്കലിന് റിലീസാകാൻ പോകുന്ന രജനിയുടെ ' ദർബാറിന്‌ ' അദ്ദേഹം കൈപ്പറ്റിയ പ്രതിഫലമായ 90 കോടി രൂപ ഒരു സർവ്വകാല റിക്കാർഡാണ് .

Advertisment

publive-image

എന്നാൽ ഇനി മുന്നോട്ട് രജനിയുഗം അവസാനിക്കുകയാണോ ? ആണെന്നാണ് അനുമാനിക്കേണ്ടത്. കാരണം തലപതി വിജയ് പ്രതിഫലത്തിന്റെ കാര്യത്തിൽ രജനിയെ പിന്തള്ളിയിരിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന " തലപതി 65 " എന്ന ചിത്രത്തിനായി വിജയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം 100 കോടി രൂപയാണത്രെ. 50 കോടി അഡ്വാൻസ് നൽകി അദ്ദേഹത്തെ അവർ ബുക്ക് ചെയ്തുകഴിഞ്ഞു.

അസുരൻ എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത വെട്രിമാരനായിരിക്കും വിജയ് ചിത്രത്തിന്റെ സംവിധായകൻ.

വിജയ് ഇപ്പോൾ യോഗേഷ് കനകരാജിന്റെ ' മാസ്റ്റർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരക്കുകളിലാണ്. അത് പൂർത്തിയായശേഷമാകും തലപതി 65 ന്റെ ചിത്രീകരണം ആരംഭിക്കുക.

Advertisment