Advertisment

റാണ ദഗുബാട്ടി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് ? അമ്മ വൃക്ക ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ 

author-image
ഫിലിം ഡസ്ക്
Updated On
New Update

ടൻ റാണ ദഗുബാട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് തെലുങ്ക് സിനിമാ ലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. റാണ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ തു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Advertisment

publive-image

കഴിഞ്ഞ ഒരു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംൈബയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്കു പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തമായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുമെന്നും മകന് വൃക്ക ദാനം ചെയ്യാൻ അമ്മ സമ്മതം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സാമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Advertisment