Advertisment

8 ലക്ഷം രൂപ ദിവസ വാടകയുള്ള ഇറ്റലിയിലെ പ്രമുഖ വെഡിങ്ങ് ഡെസ്റ്റിനേഷനായ ലേക്ക് കോമോയിലെ ഡെൽ ബാൽബിയാണെലോ വില്ലയിൽ രൺവീർ - ദീപിക വിവാഹം ഇന്നും നാളെയും

New Update

ന്ന്( 14/11/2018 ) കൊങ്കണി രീതിയിലുള്ള വിവാഹവും നാളെ ( 15/11 /2018 ) സിന്ധി ആചാരപ്രകാരമുള്ള വിവാഹവുമാണ് നടക്കുക. ഇന്ന് നടക്കുന്ന വിവാഹത്തിനുശേഷം അതിഥിസൽക്കാരത്തിന് ദക്ഷേണേന്ത്യൻ വിഭവങ്ങളുമുണ്ടാകും. നാളെ നടക്കുന്ന സിന്ധി വിവാഹത്തിനുശേഷം പഞ്ചാബി വിഭവങ്ങളാകും മുഖ്യമായും നല്കപ്പെടുക.

Advertisment

publive-image

ആകെ 80 അതിഥികൾക്ക് മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഡെൽ ബാൽബിയാണെലോ വില്ലയുടെ ഒരു ദിവസത്തെ വാടക ഇന്ത്യൻ രൂപയിൽ 8,200,00 ആണ്. അവർ അനുവദിച്ചിരിക്കുന്ന അതിഥികളുടെ മിനിമം കപ്പാസിറ്റിയാണ് 80. ഇതിൽ കാറ്ററിങ് ചാർജ് വാടകയ്ക്ക് പുറമേയാണ്.

publive-image

രണ്ടുസംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ കൂടിയായ രൺവീർ - ദീപിക വിവാഹം ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെയാണ് തീരുമാനിച്ചത്. മൈസൂർ സ്വദേശിയും 1980 കളിൽ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരവുമായിരുന്ന പ്രകാശ് പാദുക്കോണിന്റെ മകളാണ് ഒന്നാംനിര ബോളിവുഡ് അഭിനേത്രികൂടിയായ ദീപിക പാദുക്കോൺ.

publive-image

മുംബൈയിൽ ഒരു സിന്ധി കുടുംബത്തിൽപ്പിറന്ന രൺവീർ സിംഗ് ഇന്ന് ബോളിവുഡിലെ തിരക്കേറിയ അഭിനേതാവാണ്. രൺവീറിന്റെ പൂർവ്വികർ വിഭജനകാലത്ത് പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ഇന്ത്യയിൽ കുടിയേറിയവരാണ്.

publive-image

ഈ താര വിവാഹത്തിന് ഇറ്റാലിയൻ - കോണ്ടിനെന്റൽ വിഭവങ്ങൾ തയ്യാറാക്കാനുള്ള പ്രത്യേക ഷെഫുകളെയും ഏർപ്പാടാക്കിയിട്ടുണ്ട്. വളരെ പ്രകൃതിരമണീയമായ ഈ സ്ഥലം വിവാഹഫോട്ടോഗ്രാഫിക്ക് പേരുകേട്ടതാണ്. ദീപികയുടെയും - രൺവീറിന്റെയും വിവാഹത്തിന്റെ പ്ലാനിങ്, പ്രസിദ്ധ സെലിബ്രിറ്റി വെഡിങ് പ്ലാനർ വന്ദന മോഹനാണ് (അവസാനചിത്രം) നിർവഹിച്ചിരിക്കുന്നത്.

publive-image

publive-image

publive-image

Advertisment