Advertisment

ദീപികയെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്. എനിക്ക് വലിയ ബഹുമാനമാണ് അവരോട് - ഒടുവില്‍ മനസ്സ് തുറന്ന് രണ്‍വീര്‍

author-image
ഫിലിം ഡസ്ക്
New Update

രണ്‍വീര്‍ സിങ്-ദീപിക് പദുക്കോണ്‍ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുമ്പോഴും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഇവര്‍ തയാറായിട്ടില്ലായിരുന്നു. എന്നാലിപ്പോള്‍ ദീപികയോടുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് രണ്‍വീര്‍ സിങ്.

Advertisment

publive-image

പരസ്പര ആരാധനയുടെ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് വലിയ ബഹുമാനമാണ് അവരോട്. എന്നാല്‍, അത്തരമൊരു ചിന്ത അവര്‍ക്കില്ല. ഞാനത് വെറുതെ പറയുകയാണെന്നാണ് അവരുടെ പക്ഷം -രണ്‍വീര്‍ പറയുന്നു.

ഒരു കലാകാരി എന്ന നിലയില്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ബാജിറാവു മസ്താനി, ഗോലിയോന്‍ കി രാസലീല രാംലീല, പദ്മാവത് എന്നിയില്‍ ഒന്നിച്ച് അഭിനയിച്ചതുവഴി ഞാനും ഒരു നല്ല മനുഷ്യനായിരിക്കുകയാണ്. അവരെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്- രണ്‍വീര്‍ പറഞ്ഞു.

റൈസിങ് ഇന്ത്യ സമ്മിറ്റിലായിരുന്നു രണ്‍വീറിന്റെ ഈ തുറന്നു പറച്ചില്‍.

Advertisment