Advertisment

മലിനീകരണം മൂലം പതഞ്ഞുപൊങ്ങുന്ന ബെലന്തൂര്‍ തടാകത്തില്‍ മുങ്ങി ഫോട്ടോഷൂട്ട് നടത്തി നടി രശ്മിക മന്ദാന

author-image
ഫിലിം ഡസ്ക്
Updated On
New Update

റ്റവും മലിനമായ ബെംഗളൂരു ബെലന്തൂര്‍ തടാകത്തില്‍ ഫോട്ടോഷൂട്ട് നടത്തി നടി രശ്മിക മന്ദാന. ജലമലിനീകരണത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായായിരുന്നു രശ്മികയുടെ ഫോട്ടോഷൂട്ട്.

Advertisment

publive-image

തടാകത്തിന് തീ പിടിക്കുന്നതും തടാകത്തില്‍ വെള്ളത്തിന് പകരം കട്ടിയുള്ള പത നിറഞ്ഞ് അത് പരിസരങ്ങളിലേക്ക് വ്യാപിക്കുന്നതും ബെലന്തൂര്‍ തടാകത്തിലെ പതിവ് കാഴ്ചയാണ്. ഫാക്ടറികളില്‍ നിന്നും മറ്റും പുറന്തള്ളുന്ന രാസമാലിന്യങ്ങളാണ് ഈ പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്നത്.

publive-image

മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദര്‍ശിച്ചപ്പോഴാണ് മനസ്സിലാക്കാനായതെന്ന് രശ്മിക സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

publive-image

ഇന്ന് ഇങ്ങനെയാണെങ്കില്‍ ഇനി വരാന്‍ പോകുന്നത് ഇതിലും ഭീകരമായ അവസ്ഥയാണെന്നും മാറി ചിന്തിക്കാനുള്ള സമയം വൈകിയിട്ടില്ലെന്നും താരം കുറിക്കുന്നു. സന്‍മതി ഡി. പ്രസാദ് ആണ് ഫോട്ടോഷൂട്ട് സംവിധാനം ചെയ്തത്.

publive-image

publive-image

Advertisment