Advertisment

'ആശംസകള്‍.. ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ല' - നേഹയ്ക്ക് ആശംസകളുമായി സാനിയ 

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് താരം നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. നേഹയ്ക്ക് ഉറ്റ സുഹൃത്തും ടെന്നീസ് താരവുമായ സാനിയ മിര്‍സ ആശംസകളുമായെത്തിയിരിക്കുകയാണ്.

Advertisment

publive-image

പുതിയ അമ്മയ്ക്ക് കെട്ടിപിടിച്ച് ഉമ്മകള്‍.. ഒപ്പം പെണ്‍കുഞ്ഞ് പിറന്നതില്‍ ഒരുപാട് ആശംസകളും... ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ല. മൂന്നാഴ്ച്ചത്തെ അനുഭവം കൊണ്ട് പറയുകയാണ്. സാനിയ ട്വീറ്റ് ചെയ്യുന്നു.

മെഹര്‍ ധൂപിയ ബേദി എന്നാണ് കുഞ്ഞിന് നേഹയും അംഗദും നല്‍കിയിരിക്കുന്ന പേര്. ഒക്ടോബര്‍ മുപ്പതിനാണ് സാനിയക്കും ഷൊയബ് മാലിക്കിനും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്.

Advertisment