‘ഐ ലവ് യു കത്രീന’ – ഷാഹിദ് കപൂറിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്ത് ട്വീറ്റുകള്‍

ഫിലിം ഡസ്ക്
Saturday, September 8, 2018

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തുര്‍ക്കിയില്‍ നിന്നുള്ള ഒരു സംഘം ഹാക്കര്‍മാര്‍ ഷാഹിദിന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്യുകയും നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്‍റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പ്രേക്ഷകരെ ഷാഹിദ് അറിയിച്ചത്. തന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ തനിക്ക് സന്ദേശങ്ങള്‍ അയക്കരുതെന്നും ഷാഹിദ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷാഹിദിന്‍റെ പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചുള്ള ട്വീറ്റുമുണ്ട് ഇക്കൂട്ടത്തില്‍. തുര്‍ക്കിഷ് ഭാഷയിലാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്‍. കത്രീന കൈഫിന്‍റെ ‘എക് താ ടൈഗര്‍’ എന്ന ചിത്രത്തിലെ ‘മാഷഅള്ള’ എന്ന ഗാനം ഐ ലവ് യു കത്രീന എന്ന തലക്കെട്ടോടെയും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

×