Advertisment

വിമാനത്തില്‍ സംഗീതോപകരണങ്ങള്‍ കൊണ്ടുപോകുന്നതോ സംഗീതജ്ഞര്‍ കയറുന്നതോ അവര്‍ക്ക് താല്‍പര്യമില്ല - സിംഗപ്പൂര്‍ എയർലൈനിനെതിരെ ശ്രേയ ഘോഷാൽ

author-image
ഫിലിം ഡസ്ക്
New Update

സംഗീതോപകരണങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയർലൈനിന്റെ നടപടിക്കെതിരെ ഗായിക ശ്രേയ ഘോഷാൽ. ട്വിറ്ററിലൂടെയായിരുന്നു ശ്രേയയുടെ പ്രതികരണം.

Advertisment

publive-image

'സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരണങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. ഒരു പാഠം പഠിച്ചു' - ശ്രേയ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ നിരവധി പേര്‍ ശ്രേയയെ പിന്തുണച്ച് രം​ഗത്തെത്തി.

ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈൻ രംഗത്തെത്തി. താങ്കൾക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും ജീവനക്കാർക്ക് ആവശ്യമായ ഉപദേശം നൽകുമെന്നും എയര്‍ലൈന്‍ ഉറപ്പ് നല്‍കി.

Advertisment