ആക്ഷൻ രംഗങ്ങളുമായി വിജയ് സേതുപതിയുടെ ‘സിന്ദുബാദ്’ ടീസർ

ഫിലിം ഡസ്ക്
Wednesday, March 13, 2019

‘മക്കൾ സെൽവൻ’ വിജയ് സേതുപതി ചിത്രം ‘സിന്ധുബാദ്’ന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു. ടീസറിൽ വിജയ് സേതുപതിയുടെ വോയിസ് ഓവറിലൂടെ സംഘട്ടന രംഗങ്ങളും ആക്ഷൻ സീനുകളും കാണിക്കുന്നുണ്ട്. അഞ്ജലിയാണ് നായിക.

ടീസറിന്റെ മറ്റൊരു പ്രത്യേകത യുവൻ ശങ്കർ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ്. യുവൻ തന്നെയാണ് ചിത്രത്തിൽ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. എസ് യു അരുൺ കുമാറാണ് ഈ ആക്ഷൻ ത്രില്ലറിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും റൂബെൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എൻ രാജരാജൻ, ഷാൻ സുദർശൻ എന്നിവരാണ് കെ പ്രൊഡക്ഷൻസിന്റെയും വൻസൻ മൂവീസിന്റെയും ബാനറുകളിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ഈ വേനലവധി കാലത്ത്‌ ചിത്രം തീയേറ്ററുകളിൽ എത്തും. മ്യൂസിക്247നാണ് മ്യൂസിക് പാർട്ണർ.

×