സച്ചിനെതിരെ ശ്രീറെഡ്ഡി. നടി ചാര്‍മ്മിയുമായി ബന്ധപ്പെടുത്തി ആരോപണം

ഫിലിം ഡസ്ക്
Tuesday, September 11, 2018

കാസ്റ്റിംങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം നേടുന്നത്. തെന്നിന്ത്യയിലെ ചില നടന്മാര്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നടി ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

വീണ്ടും മറ്റൊരു ആരോപണവുമായി പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ശ്രീ റെഡ്ഡി. സച്ചിൻ തെണ്ടുൽക്കർക്കെതിരേയാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരേ ശ്രീ റെഡ്ഡി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ് ‘ (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം… ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്…’ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.

ശ്രീറെഡ്ഡിയുടെ പോസ്റ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

×