Advertisment

ശ്രീദേവിയുടെ മൃതദേഹം ത്രിവർണ പതാകയില്‍ പൊതിഞ്ഞ് വിലാപയാത്ര നടത്തിയതെന്തിന് ? പദ്മശ്രീ കിട്ടിയ നടി ആയതുകൊണ്ടാണെങ്കില്‍ അത് മഹാരാഷ്ട്ര സര്‍ക്കാരിന് പറ്റിയ അബദ്ധമാണ് - രാജ് താക്കറെ

author-image
admin
New Update

നടി ശ്രീദേവിയുടെ മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞത് എന്തിനാണെന്ന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സ്ഥാപകനും തലവനുമായ രാജ് താക്ക്‌റേ. നീരവ്  മോദി വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയായിരുന്നു ശ്രീദേവിയുടെ മരണം കൂടുതല്‍ ചര്‍ച്ചയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

'ശ്രീദേവി വലിയ നടി ആയിരിക്കും. പക്ഷേ ഒരു കാര്യം ഓര്‍ക്കണം. അവര്‍ നമ്മുടെ രാജ്യത്തിന് എന്ത് സേവനമാണ്  ചെയ്തിരിക്കുന്നത്. അവരുടെ മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞത് എന്തിനാണ്?

publive-image

നീരവ്  മോദി വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയായിരുന്നു ശ്രീദേവിയുടെ മരണം കൂടുതല്‍ ചര്‍ച്ചയാക്കിയത്.

നീരവ് മോദി വിഷയം രാജ്യത്ത് ചൂടുപിടിച്ചിരിക്കുമ്പോഴാണ് ശ്രീദേവി മരിക്കുന്നത്. ശ്രീദേവിയുടെ മൃതദേഹം ത്രിവർണ പതാകയില്‍ പൊതിഞ്ഞ് വിലാപയാത്രയും നടത്തി.

പദ്മശ്രീ കിട്ടിയ നടി ആയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് നിങ്ങള്‍ക്ക് ന്യായീകരിക്കാം. പക്ഷേ അത് മഹാരാഷ്ട്ര സര്‍ക്കാരിന് പറ്റിയ അബദ്ധമാണ് ' - താക്ക്‌റേ പറഞ്ഞു.

Advertisment