രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയ്ക്ക് വിവാഹം. വിവാഹ നിശ്ചയ ഫോട്ടോ ഷെയര്‍ ചെയ്ത് അഖില്‍ അക്കിനേനി

ഫിലിം ഡസ്ക്
Thursday, September 6, 2018

ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നടന്‍ ജഗപതി ബാബുവിന്റെ മരുമകളായ പൂജ പ്രസാദാണ് വധു.

ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നടന്‍ അഖില്‍ അക്കിനേനിയാണ് ആദ്യം പോസ്റ്റ് ചെയ്തത്. കാര്‍ത്തികേയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നാഗാര്‍ജ്ജുന- അമല താര ദമ്പതികളുടെ മകന്‍ കൂടിയായ അഖില്‍ അക്കിനേനി.

തുടര്‍ന്ന് കാര്‍ത്തികേയ തന്നെ തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തു. കാമുകിയായ പൂജയെ വിവാഹം കഴിക്കുകയാണെന്നും അനുഗ്രഹവുമായി എത്തിയവര്‍ക്കെല്ലാം നന്ദിയും സ്‌നേഹവുമെന്ന അടിക്കുറിപ്പോടെ പൂജയ്‌ക്കൊപ്പമുള്ള ചിത്രം കാര്‍ത്തികേയ പങ്കുവച്ചു.

×