‘മീ ടൂ’: സംവിധായകന്‍ സുഭാഷ്​ കപൂറിന്റെ മുഖത്തടിച്ച് നടി. ചിത്രത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ആമിര്‍

ഫിലിം ഡസ്ക്
Thursday, October 11, 2018

ബോളിവുഡില്‍ മീ ടൂ ക്യാംപെയ്ന്‍ കത്തിക്കയറുകയാണ്. ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞുകൊണ്ട്​ പലരും രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡ്​ സംവിധായകൻ സുഭാഷ്​ കപൂറും കുടുങ്ങിയിരിക്കുകയാണ്.

2014ല്‍ നടി ഗീതിക ത്യാഗി പുറത്തുവിട്ട വിഡിയോയാണ് സുഭാഷിന് വിനയായത്. സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാനിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് വർഷങ്ങൾക്ക് മുമ്പ് പുറത്തുവിട്ടത്. സുഭാഷ് കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷിന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മീ ടു വിവാദം ചൂടേറിയതോടെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി.

​പൊട്ടിക്കരഞ്ഞുകൊണ്ടാണ്​ ഗീതിക ത്യാഗി സുഭാഷ്​ കപൂറുമായി സംസാരിക്കുന്നത്​. ഗീതികയുടെ പല ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും സുഭാഷ്​ ഉത്തരം നൽകാനാവാതെ കുഴങ്ങുന്നതും കാണാം.

ഗീതികയുടെ വെളിപ്പെടുത്തലി​​െൻറ പശ്ചാത്തലത്തിൽ സുഭാഷ്​ കപൂർ സംവിധാനത്തിൽ തുടങ്ങാനിരിക്കുന്ന ‘മൊഗുൾ’ എന്ന ചിത്രത്തിൽനിന്ന്​ ആമിർഖാൻ പിൻമാറി. ചിത്രത്തി​​െൻറ നിർമാതാവ്​ ഭൂഷൻ കുമാർ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന്​ സുഭാഷ്​ കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു.

×