തന്റെ കാലില്‍ വീണ ആരാധകരുടെ കാലില്‍ തിരികെ വീണ് സൂര്യ; അമ്പരപ്പോടെ ആരാധകര്‍ !

ഫിലിം ഡസ്ക്
Thursday, January 11, 2018

പുതിയ സിനിമയായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ തന്റെ കാലില്‍ വീണ ഒരു ആരാധകരുടെ കാലില്‍ തിരികെ വീണ് സൂര്യ ആരാധകരെ അമ്പരപ്പിച്ചു.

സ്റ്റേജില്‍ ഓടിക്കയറിയ ഒരാള്‍ ആദ്യം സൂര്യയുടെ കാലില്‍ തൊട്ടു. ഉടന്‍തന്നെ സൂര്യ ആരാധകന്റെ കാലില്‍ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലില്‍ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു.

ആരാധകര്‍ താരങ്ങളുടെ കാലില്‍ തൊടുന്നത് സാധാരണയാണ്. എന്നാല്‍ ആരാധകര്‍ കാലില്‍ വീഴുന്നത് കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതുമൊക്കെ സൂര്യ നേരത്തേ വിലക്കിയിട്ടുള്ളതാണ്.  ഇന്നലെ നടന്ന ചടങ്ങിലും സമാനമായ സംഭവം ആവര്‍ത്തിച്ചപ്പോഴാണ് സൂര്യയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത പ്രതികരണമുണ്ടായത്.  പിന്നീട് ഇനിയാരും തന്റെ കാലില്‍ വീഴരുതെന്ന് സൂര്യ ആരാധകരോട് അപേക്ഷിച്ചു.

സൂര്യയെ കാണണമെന്നും ഒപ്പംനിന്ന് ചിത്രമെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍  അവരെ സ്റ്റേജിലേക്ക് കടത്തിവിടാന്‍ സൂര്യ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ആരാധകര്‍ക്കൊപ്പം താനാ സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക്ക് മേലെ എന്ന ഗാനത്തിനൊപ്പം സൂര്യ ഡാന്‍സും ചെയ്തു.

 

 

×