Advertisment

ഡബ്ല്യു സി സിയ്ക്ക് പിന്നാലെ സിനിമയില്‍ മറ്റൊരു വനിതാ കൂട്ടായ്മ കൂടി രൂപീകൃതമായി - വോയ്‌സ് ഓഫ് വുമണ്‍ (VOW) 

author-image
ഫിലിം ഡസ്ക്
New Update

ലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനു പിന്നാലെ തെലുങ്ക് സിനിമയിലും പുതിയ വനിതാ കൂട്ടായ്മ. വോയ്‌സ് ഓഫ് വുമണ്‍ (VOW) എന്ന് പേരിട്ടിരിക്കുന്ന സംഘടനയ്ക്ക് നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ രൂപം നല്‍കിയിരിക്കുന്നത്.

Advertisment

publive-image

സംഘടനയില്‍ സിനിമയിലെ വ്യത്യസ്ത മേഖലകളിൽ പ്രവര്‍ത്തിക്കുന്ന എന്‍പതോളം വനിതകള്‍ അംഗങ്ങളാണ്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കുന്നു.

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടന ഡബ്ല്യു.സി.സി. രൂപീകൃതമായിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്.

 

Advertisment