അമ്മയോടൊപ്പം നീന്തല്‍ക്കുളത്തില്‍ – ഫോട്ടോ പങ്കുവച്ച് തനിഷ

ഫിലിം ഡസ്ക്
Saturday, February 9, 2019

മ്മയും പഴയകാല നടിയുമായ തനൂജക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് യുവനടി തനിഷ മുഖര്‍ജി. കുടുംബത്തോടൊപ്പം ആന്‍ഡമാനില്‍ അവധിയാഘോഷിക്കുന്ന തനൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹം കഴിഞ്ഞ് കുട്ടികള്‍ ആയതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു തനൂജ. പിന്നീട് അമ്മയുടെ വഴിയേ ആണ് മക്കളായ കജോളും തനിഷയും സിനിമയിലെത്തിയത്.

ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008ല്‍ വിട പറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട തനൂജയ്ക്ക് പിന്തുണയായി കൂടെ നില്‍ക്കുന്ന തനിഷയെയും കജോളിനെയും എഴുപതുകളിലും ഊര്‍ജസ്വലത കാത്തുസൂക്ഷിക്കുന്ന തനൂജയെയും അഭിനന്ദിക്കുകയാണ് ആരാധകര്‍.

×