Advertisment

'ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ദൃശ്യങ്ങള്‍ കാണിക്കൂ. കാഴ്ചക്കാരെ ഉണ്ടാക്കാനും റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാമെന്ന ചാനലിന്റെ ദയനീയാവസ്ഥ അമ്പരിപ്പിക്കുകയാണ്' - ചാനലിനെതിരെ തപ്സി 

author-image
ഫിലിം ഡസ്ക്
New Update

ളേഴ്‌സിലെ ഹിറ്റ് ഷോയായ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ ബോളിവുഡ് താരം താപ്‌സി പന്നു പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും താപ്‌സി പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Advertisment

publive-image

ഇതേ തുടര്‍ന്ന്‍ താപ്‌സി പന്നുവിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആരോപിച്ച് ട്വിറ്ററിലൂടെ കളേഴ്സ് ടീവിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താപ്‌സി.

കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്ന അമ്പരിപ്പിക്കുകയാണ്. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാന്‍ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കാമെങ്കില്‍ അത് നന്നാവുമായിരുന്നു. ഇത് വില കുറഞ്ഞ ഒരു കാര്യമായിപ്പോയി-നോട്ട്കൂള്‍, ചീപ്പ് സ്റ്റണ്ട് തുടങ്ങിയ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്ഷോഭം മറച്ചുവയ്ക്കാതെ തന്നെ താപ്‌സി പന്നു ട്വീറ്റ് ചെയ്തു.

ഷോയുടെ ഒരു പ്രൊമോ വീഡിയോയെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ താപ്‌സി പന്നുവിന്റെ വിവാദ അഭിപ്രായപ്രകടനം റിപ്പോര്‍ട്ട് ചെയ്തത്. കളേഴ്‌സ് ഇന്‍ഫിനിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നന്നായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

 

Advertisment