Advertisment

ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ കങ്കണയ്ക്ക് ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ് - കങ്കണയ്ക്കും രംഗോലിക്കും മറുപടിയുമായി തപ്സി 

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കുമെതിരെ നടി തപ്‌സി പന്നു. കങ്കണയും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഡ്‌മെന്റല്‍ ഹേ ക്യാ എന്ന സിനിമയെക്കുറിച്ച് തപ്‌സി പങ്കുവച്ച ട്വീറ്റില്‍ കങ്കണയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നില്ലെന്നും കങ്കണയോട് അസൂയയാണെന്നും രംഗോലി ആരോപിച്ചിരുന്നു. സ്വജന പക്ഷപാതമുള്ള തപ്‌സിയെപ്പോലുള്ള ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ കങ്കണയെ ഒരിക്കലും മാനിക്കില്ലെന്നും രംഗോലി ആരോപിച്ചു.

Advertisment

publive-image

ഇതിനെതിരെ അനുരാഗ് കശ്യപ് തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ രംഗോലിക്കും കങ്കണയ്ക്കും മറുപടിയുമായി തപ്‌സി പന്നു തന്നെ രംഗത്തെത്തി.

"അനുരാഗ് മാത്രമല്ല സിനിമയിലെ എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ അവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നതാണ്. പലരെയും ഞാന്‍ എതിര്‍ത്തു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല.

സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ച് കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നുപോകില്ല. ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുകയാണെന്ന് രംഗോലി പറഞ്ഞിരുന്നു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്" - തപ്‌സി പറഞ്ഞു.

 

 

Advertisment