Advertisment

വിവാഹാഭ്യർഥന നടത്തിയ ചാര്‍മിയോട് സമ്മതം മൂളി തൃഷ. വൈറലായി ട്വീറ്റ്

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യൻ നടി തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തും നടിയുമായ ചാർമി കൗർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ തൃഷയോട് തമാശരൂപേണ വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇപ്പോഴിതാ ആ അഭ്യർഥനയ്ക്ക് സമ്മതം മൂളി ട്വീറ്റുമായി തൃഷയും രംഗത്തു വന്നിരിക്കുകയാണ്. ചാർമിയുടെ ട്വീറ്റ് നന്ദി പറഞ്ഞു കൊണ്ട് റീട്വീറ്റ് ചെയ്ത് തൃഷ താൻ ഏപ്പോഴെ സമ്മതം മൂളിയെന്നും പറഞ്ഞു.

Advertisment

publive-image

‘പ്രിയമുള്ളവളെ, ‍ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നതും കാത്തുനിൽക്കുകയാണ് ഞാൻ. നമുക്ക് വിവാഹം കഴിക്കാം. (ഇപ്പോൾ അത് നിയമപരമാണല്ലോ).’ ചാർമി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനൊണ്.

publive-image

രസകരമായ ഇൗ ട്വീറ്റ് കണ്ടതോടെ ആരാധകർ അത് ഏറ്റെടുത്തു. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ട്വീറ്റിനൊപ്പം തൃഷയെ കെട്ടിപ്പിടിച്ചു ചുംബനം നൽകുന്ന ചിത്രവും ചാർമി പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോൾ തൃഷ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

 

Advertisment