ഗ്ലാമറസായി വരലക്ഷ്മി. ഹൊറർ ചിത്രം ‘നീയാ 2’ പോസ്റ്റർ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Friday, August 31, 2018

ഹൊറർ ചിത്രം നീയാ 2 പോസ്റ്റർ പുറത്തിറങ്ങി. വരലക്ഷ്മി നാഗകന്യകയായി എത്തുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ജയ് നായകനാവുന്ന ഈ ചിത്രത്തിൽ റായ് ലക്ഷ്മി, കാതറിൻ തെരേസാ, വരലക്ഷ്മി ശരത് കുമാർ എന്നീ മൂന്ന് നായികമാരാണുള്ളത്.

ഗ്ലാമറിന് അമിത പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം 1979ൽ പുറത്തിറങ്ങിയ നീയാ സിനിമയില്‍ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിക്കുന്നു. എന്നാൽ കഥയുമായി യാതൊരു സാമ്യവുമില്ലെന്നും പ്രമേയത്തിന് അനിവാര്യമായതുകൊണ്ടാണ് ഈ തലക്കെട്ട് സ്വീകരിച്ചതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

എൽ. സുരേഷ് ആണ് കഥയും സംവിധാനവും. ചിത്രത്തിൽ റായി ലക്ഷ്മി മൂന്നുഗെറ്റപ്പുകളിലെത്തുന്നു.

×