സ്വാമി സ്ക്വയറിന്‍റെ വമ്പന്‍ സര്‍പ്രൈസ്. പാടിത്തകര്‍ത്ത് വിക്രമും കീര്‍ത്തിയും

ഫിലിം ഡസ്ക്
Wednesday, July 25, 2018

വിക്രം നായകനായ സാമിയുടെ വന്‍ വിജയത്തിന് ശേഷം എത്തുന്ന രണ്ടാം ഭാഗം സ്വാമി സ്ക്വയറിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് വിക്രമിന്റെ നായികയായെത്തുന്നത്.

ഇതിനിടെ സ്വാമി സ്ക്വയറിന്‍റെ വമ്പന്‍ സര്‍പ്രൈസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വമ്പന്‍ സര്‍പ്രൈസ് എന്ന കുറിപ്പോടെ പുറത്തുവന്ന വീഡിയോയില്‍ വിക്രവും കീര്‍ത്തിസുരേഷും ചേര്‍ന്ന് മനോഹരമായി പാടുന്ന ഗാനമാണ് ഉള്ളത്.

ദേവിശ്രീ പ്രസാദ് രചനയും സംഗീതവും നിര്‍വഹിച്ച പെണ്ണൈ ഉന്നൈ പാത്താല്‍ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

 

 

×