ദീര്‍ഘകാലം ഞങ്ങള്‍ പ്രണയിച്ചെങ്കിലും ജെസിയെ ആദ്യമായി കണ്ടത് വിവാഹ നിശ്ചയത്തിന്റെ അന്ന് – വിജയ് സേതുപതി

ഫിലിം ഡസ്ക്
Friday, September 14, 2018

താന്‍ സിനിമയില്‍ കഷ്ടപ്പെടുന്ന കാലത്ത് എറ്റവു കൂടുതല്‍ പിന്തുണ നല്‍കിയിരുന്നത് ഭാര്യ ജെസിയാണെന്ന് വിജയ് സേതുപതി. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തനിക്ക് ഭാര്യ നല്‍കിയ പിന്തുണയെക്കുറിച്ച് വിജയ് സേതുപതി തുറന്നു സംസാരിച്ചിരുന്നത്.

സിനിമയില്‍ കഷ്ടപ്പെടുന്ന കാലത്ത് ജെസി ഒരു പരാതിയും പറഞ്ഞില്ല, എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി ഒപ്പംനിന്നു. അതൊരു വലിയ ഭാഗ്യമായി കരുതുന്നു. കുടുംബത്തിന്റെ പിന്തുണയില്ലാതെ എനിക്ക് ഇതൊന്നും സാധിക്കില്ലായിരുന്നു വിജയ് സേതുപതി പറയുന്നു.

ഒരു സുഹൃത്ത് വഴിയാണ് ജെസിയെക്കുറിച്ച് അറിഞ്ഞതെന്നും അങ്ങനെയാണ് പരിചയപ്പെടുതെന്നും സേതുപതി പറയുന്നു. നേരിട്ട് കണ്ടില്ലാത്ത ഞങ്ങള്‍ ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയായിരുന്നു അടുത്തത്.

ജെസിയെ ആദ്യമായി നേരില്‍ക്കണ്ട കാര്യവും അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞിരുന്നു. ദീര്‍ഘകാലം ഞങ്ങള്‍ പ്രണയിച്ചെങ്കിലും വിവാഹ നിശ്ചയത്തിന്റെ അന്നാണ് ആദ്യമായി കണ്ടതെന്നു സേതുപതി പറയുന്നു. പ്രണയം വീട്ടില്‍ തുറന്നു പറഞ്ഞപ്പോള്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. എന്നാല്‍ അവസാനം വീട്ടുകാര്‍ ഞങ്ങളെ അംഗീകരിച്ചു. അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞു.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ കൊല്ലംകാരി ജെസിയെ ഇരുപത്തിമൂന്നാമത്തെ വയസിലായിരുന്നു സേതുപതി ജീവിതസഖിയാക്കിയിരുന്നത്.

×