Advertisment

സെപ്തംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശത്ത് കൊവിഡ് ബാധിച്ചത് 11616 ഇന്ത്യക്കാര്‍ക്കെന്ന് കേന്ദ്രം; 373 പേര്‍ മരിച്ചു; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സൗദി അറേബ്യയില്‍; 284 പേര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: സെപ്തംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം 11616 ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കൊവിഡ് ബാധിച്ചെന്ന് കേന്ദ്രം. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

373 പേര്‍ വിദേശത്ത് മരിച്ചു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 284 പേര്‍. സിങ്കപ്പൂരില്‍ 4618 പേര്‍ക്കും ബഹ്‌റൈനില്‍ 2639 പേര്‍ക്കും കുവൈറ്റില്‍ 1769 പേര്‍ക്കും രോഗം ബാധിച്ചതായി കേന്ദ്രം നല്‍കിയ മറുപടിയില്‍ പറയുന്നു.  ഇന്ത്യന്‍ മിഷനുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് കേന്ദ്രം മറുപടി നല്‍കിയിരിക്കുന്നത്.

വിവിധ ഇന്ത്യൻ മിഷനുകൾ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി ചേർന്നും മറ്റും പൗരന്മാർക്കാവശ്യമായ സഹായം എത്തിച്ചിട്ടുണ്ടെന്നും ഇതിനായി 22.5 കോടി രൂപ ചെലവായെന്നും മറുപടിയിൽ പറഞ്ഞു.

Advertisment